*ചരിത്രത്തിൽ ഇന്ന്*
~~~~~~
*ഇന്ന് മേയ് 01 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ*
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 1 വർഷത്തിലെ 121 (അധിവർഷത്തിൽ 122)-ാം ദിനമാണ്.*
*🌷ദിനാചരണങ്ങൾ*
🔹മെയ് ദിനം/ലോക തൊഴിലാളി ദിനം (May Day/World Labour Day) - ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായാണ് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനമായി ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണയാണ് മെയ് ദിനം എന്ന ആശയം ഉണ്ടായത്.1889- ലെ അന്തർദേശീയ സോഷ്യലിസ്റ്റ് കോൺഗ്രസിൽ മെയ് ദിനം ലോക തൊഴിലാളി ദിനമായി സ്വീകരിക്കപ്പെട്ടു.
🔹ദേശീയ ബഹിരാകാശ ദിനം (National Space Day) - മെയ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച.
🔹 ആഗോള സ്നേഹ ദിനം (Global Love Day)
🔹 മലമ്പനി നിവാരണ വാരാചരണം (മെയ് 01-07)
🔹മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊണ്ടു
🔹ലോകത്തിലെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.
🔹ഗുജറാത്ത് സംസ്ഥാനം രൂപം കൊണ്ടു
🔹ലോക ഗുറില്ല സൺഫ്ലവർ ഗാർഡനിങ്ങ് ദിനം (പുറംമ്പോക്കിൽ സൂര്യകാന്തി നടുന്ന ദിനം)
🔹മോറിത്താനിയ സശസ്ത്ര സേന ദിനം
🔹അമേരിക്ക നിയമ ദിനം, ദൃഢ ഭക്തി ദിനം
🔹Lei Day
🔹Executive Coaching Day
🔹Mother Goose Day
🔹New Home Owners Day
🔹School Principals’ Day
🔹School Bus Drivers Day
🔹Purebred Dog Day
🔹Therapeutic Massage Awareness Day
🔹Tuba Day
*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*
🔹305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമൻ ചക്രവർത്തിപദം ഒഴിഞ്ഞു.
🔹1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മൽസരം അരങ്ങേറി.
🔹1831 - ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സന്യാസസഭയായ സി.എം.ഐ സഭ സ്ഥാപിച്ചു.
🔹1834 - ബ്രിട്ടീഷ് കോളനികൾ അടിമത്തം നിർത്തലാക്കി.
🔹1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.
🔹1905 - പോളണ്ടിലെ വാഴ്ചയിൽ മെയ്ദിന ജാഥക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ നൂറിലധികം മരണം.
🔹1945 - ഹിറ്റ്ലർ ആത്മഹത്യ ചെയ്തതായി ബെർലിനിലെ റെയ്ഹ് ചാൻസറിയിൽ ഹാംബർഗ് റേഡിയോ പുറത്തുവിട്ടു.
🔹1948 - ഹോസ്ദുർഗ് താലൂക്കിലെ മുനയൻ കുന്നിൽ കർഷകർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ആറ് മരണം.
🔹1954 - ചെങ്കുളം വൈദ്യുത നിലയം പ്രവർത്തനം ആരംഭിച്ചു.
🔹1960 - ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടു.
🔹1980 - ഉർവശി അവാർഡ് ജേതാവ് ശോഭ ആത്മഹത്യ ചെയ്തു.
🔹1991 - ആകാശവാണിയുടെ കണ്ണൂർ എഫ്.എം സ്റ്റേഷൻ പ്രക്ഷേപണം ആരംഭിച്ചു.
🔹1993 - മെയ് ദിന റാലിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രസിഡണ്ട് രണസിഗെ പ്രേമദാസ കൊല്ലപ്പെട്ടു.
🔹1999 - എവറസ്റ്റ് ആരോഹണത്തിനിടെ 1924 ൽ കാണാതായ ബ്രിട്ടീഷ് പർവ്വതാരോഹകൻ ജോർജ് മലേറിയുടെ ശവശരീരം 2700 അടി ഉയരത്തിൽ അമേരിക്കൻ സംഘം കണ്ടെത്തി.
🔹2011 - ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
🔹2019 - മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില് സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം 15 സൈനികര് കൊല്ലപ്പെട്ടു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പൊലീസ് വാഹനമാണ് ഐ.ഇ.ഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്.
*🌷ജനനം*
🔹എം.പി. പോൾ - എം.പി. പോൾ (മേയ് 1, 1904 - ജൂലൈ 12, 1952) ഇംഗ്ലീഷ്: M.P.Paul. മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു.
🔹എം.പി. മന്മഥൻ - പ്രസിദ്ധനായ ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സർവോദയ നേതാവുമായിരുന്നു എം.പി. മന്മഥൻ(01 മെയ് 1915 - 15 ആഗസ്റ്റ് 1994).
🔹അജയ് ഭട്ട് (ലോകസ്ഭാംഗം) - നൈനിറ്റാൽ-ഉദംസിംഗ നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ഉത്തരാഖണ്ഡിലെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റുമാണ് അജയ് ഭട്ട് . 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ നൈനിറ്റാൽ- ഉദാം സിംഗ് നഗർ നിയോജകമണ്ഡലത്തിൽ 3,39,096 വോട്ടുകൾക്ക് അജയ് ഭട്ട് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയെയും മുതിർന്ന ഇന്ത്യൻ ദേശീയ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിനെയും പരാജയപ്പെടുത്തി.
🔹അജിത് കുമാർ - പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അജിത് കുമാർ (Tamil: அஜித் குமார்) (ജനനം: മേയ് 1, 1971). തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
🔹അനുഷ്ക ശർമ - അനുഷ്ക ശർമ (ജനനം:മേയ് 1, 1988) ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്. മുംബൈയിലാണ് താമാസം.
🔹ആന്റോ ആന്റണി - പത്തനംതിട്ട ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ആന്റോ ആന്റണി (ജനനം: മേയ് 1, 1957 - ). കോട്ടയം ജില്ലയിലാണ് ജനനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം യു.ഡി.എഫിന്റെ കോട്ടയം ജില്ലാ ചെയർമാനാണ്. 2004-ലെ ലോകസഭാതെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാമണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു
🔹കെ.വി. മുഹമ്മദ് - ഒന്നാം കേരളനിയമസഭയിൽ മങ്കട നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.വി. മുഹമ്മദ്(1 മേയ് 1909 - 1967). മുസ്ലീം ലീഗിന്റെ പ്രതിനിധിയായാണ് കെ.വി. മുഹമ്മദ് കേരള നിയമസഭയിലേക്കെത്തിയത്. 1909 സെപ്റ്റംബർ 1ന് ജനിച്ചു, മാണിശ്ശേരി മൂസാക്കുട്ടി സാഹിബാണ് പിതാവ്. 1945-ൽ മുസ്ലീം ലീഗിൽ ചേർന്നാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്, 1934 മുതൽ 1936 വരെ പാലക്കാട് നഗരസഭയിലെ കൗൺസിലറായിരുന്നു.
🔹ഗിരീഷ് പുത്തഞ്ചേരി - മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി.
🔹ജൂലെസ് ബ്രെട്ടൺ - 19ആം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് റിയലിസ്റ്റിക് പെയിന്ററാണ് ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ (1827 മെയ് 1 - 1906 ജൂലൈ 5). ഫ്രഞ്ച് ഗ്രാമപ്പ്രദേശങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടവയാണ് ഇദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ. ചിത്രരചനയുടെ പരമ്പരാഗത രീതികൾ സ്വാംശീകരിച്ച ഇദ്ദേഹത്തിന്റെ രചനകൾ ഗ്രാമീണസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും വശ്യത തുളുമ്പുന്നവയായി കരുതപ്പെടുന്നു.
🔹ജോർജ് ഇന്നസ് - യു.എസ്. ചിത്രകാരനായ ജോർജ് ഇന്നസ് 1825-ൽ ന്യൂയോർക്കിലെ ന്യൂബർഗിനു സമീപം ജനിച്ചു. അമേരിക്കൻ വൻകരയുടെ ഭൂദൃശ്യചിത്രങ്ങളുളും, ഭൂമിശാസ്ത്രപരമായ ചിത്രങ്ങളും വസ്തുനിഷ്ഠമായും സ്പഷ്ടമായും വരയ്ക്കുമായിരുന്നു. പ്രസിധരായ ഹഡ്സൺറിവർ സ്കൂൾ ചിത്രകാരന്മാരുടെ തലമുറയില്പെട്ടയാളാണ് ഇന്നസ്.
🔹ഡയാന ഹെയ്ഡൻ - 1997-ലെ മിസ്സ് ഇന്ത്യ വേൾഡ് ആയിരുന്നു ഡയാന ഹെയ്ഡൻ. മോഡൽ, ചലച്ചിത്ര അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തയുമാണ്. 1973 മേയ് 1-ന് ആണ് ഡയാനയുടെ ജനനം.
🔹പിയേർ ടായർ ദ ഷർദൻ - തത്ത്വചിന്തകൻ, പുരാമാനവവിജ്ഞാനപണ്ഡിതൻ (Paleoanthropologist), എന്നീ നിലകളിൽ വിശ്രുതനായിരുന്ന റോമൻ കത്തോലിക്കാ പുരോഹിതനാണ് പിയേർ ടായർ ദ ഷർദൻ (ജനനം:1881 മേയ് 1 – മരണം:1955 ഏപ്രിൽ 10)
🔹ബൽരാജ് സാഹ്നി - പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി (1 മേയ് 1913 – 13 ഏപ്രിൽ 1973). യുധിഷ്ഠിർ സാഹ്നി എന്നായിരുന്നു യഥാർത്ഥ പേര്. 125ൽപരം സിനിമകളിൽ അഭിനയിച്ചു. 1969 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
🔹മന്ന ഡേ - ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രത്യേകിച്ച് ഹിന്ദിയിലെ ഒരു പ്രധാന പിന്നണി ഗായകനായിരുന്നു മന്ന ഡേ എന്നറിയപ്പെടുന്ന പ്രബോദ് ചന്ദ്ര ഡേ. (ജനനം: മേയ് 1, 1920 - മരണം: ഒക്ടോബർ 24, 2013). 2007-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്
🔹മുന്ന - ഒരു മലയാളം, തമിഴ് ചലച്ചിത്രനടനാണ് മുന്ന. തമിഴിലാണ് കൂടുതൽ ശ്രദ്ധേയങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. മലയാളം അഭിനേത്രിയായ ജയഭാരതിയുടെ സഹോദരീപുത്രനാണ് മുന്ന.
🔹യോഹാൻ യാക്കോപ് ബാമർ - ഒരു സ്വിസ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു യോഹാൻ യാക്കോപ് ബാമർ (മേയ് 1, 1825 – മാർച്ച് 12, 1898).
🔹സുരേഷ് കൽമാഡി - ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മുതിർന്ന കായിക കാര്യ നിർവ്വാഹകനുമാണ് സുരേഷ് കൽമാഡി (ജനനം 1944 മേയ് 1). ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതാവാണിദ്ദേഹം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പ്രസിഡണ്ടാണ് സുരേഷ് കൽമാഡി.
🔹സെബാസ്റ്റ്യൻ പോൾ - കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്സഭാംഗവും നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ (ജനനം: മേയ് 1 1947) .
*🌷മരണം*
🔹ജി.എൻ. ബാലസുബ്രഹ്മണ്യം - കർണാടകസംഗീത ലോകത്തെ തിളക്കമാർന്ന വ്യക്തിത്വങ്ങളിലൊന്നാണ് ജി.എൻ.ബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജി.എൻ. ബാലസുബ്രഹ്മണ്യം (G. N. Balasubramaniam) (6 ജനുവരി 1910 - 1 മേയ് 1965).
🔹കെ.പി. പത്മനാഭമേനോൻ - കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി. പത്മനാഭമേനോൻ (1857 - മേയ് 1, 1919). 1857 ഒക്ടോബറിൽ ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയിൽ ജനിച്ചു. അച്ഛൻ തിരുവിതാംകൂർ ചരിത്രത്തിന്റെ കർത്താവും ദിവാൻ പേഷ്ക്കാരുമായിരുന്ന പി.ശങ്കുണ്ണിമേനോൻ. അദ്ദേഹത്തിന്റെ ‘കേരളചരിത്രം’ വളരെയേറെ പ്രസിദ്ധമായ കൃതിയാണ്. ലേഖനങ്ങളൂടെ സമാഹാരമാണ് ‘കൊച്ചിയുടെ ചരിത്രം’ എന്ന ഗ്രന്ഥം. 1919 മെയ് 1ന് നിര്യാതനായി
🔹ഡേവിഡ് ലിവിങ്സ്റ്റൺ - ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡേവിഡ് ലിവിങ്സ്റ്റൺ. സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ഇദ്ദേഹം ജനിച്ചത്.
🔹രണസിംഗെ പ്രേമദാസ - ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993). 1989 ജനുവരി 2 മുതൽ 1993 മേയ് 1 വരെ ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. അതിനു മുൻപ് ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായി 1978 ഫെബ്രുവരി 6 മുതൽ 1989 ജനുവരി 1 വരെ സേവനമനുഷ്ഠിച്ചു. 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
🔹ശോഭ - ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു ശോഭ (23 സെപ്റ്റംബർ 1962 – 1 മേയ്1980). കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം.

Comments
Post a Comment