Skip to main content

ചരിത്രത്തിൽ ഇന്ന്

*ചരിത്രത്തിൽ ഇന്ന്*
            ~~~~~~

*ഇന്ന് മേയ് 02 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ*

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 2 വർഷത്തിലെ 122 (അധിവർഷത്തിൽ 123)-ാം ദിനമാണ്.

*🌷 ദിനാചരണങ്ങൾ*

🔹ലോക ട്യൂണ/ചൂര മത്സ്യദിനം (World Tuna Day) - ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2017 മുതൽ ആചരിക്കുന്നു. ട്യൂണ മത്സ്യങ്ങളുടെ പരിരക്ഷ ആണ് പ്രധാന ലക്ഷ്യം…

🔹അന്താരാഷ്ട്ര സ്കർവി ബോധവൽക്കരണ ദിനം (International scurvy awareness day)

🔹അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം (International Astronomy Day)

🔹ഇൻഡോനേഷ്യയിൽ ദേശീയ വിദ്യാഭ്യാസ ദിനം

🔹ഇറാനിൽ അദ്ധ്യാപക ദിനം

🔹പോളണ്ടിൽ പതാക ദിനം

🔹Baby Day

🔹Free Comic Book Day

🔹Join Hands Day

🔹Infidelity Hurts Awareness Day

🔹Wildfire Community Preparedness Day

🔹National Life Insurance Day

🔹National Fitness Day – First Saturday in May

*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*

🔹1497- പര്യവേക്ഷകൻ ജോൺ കാബട്ട് അറ്റ്ലാന്റിക്കിന് കുറുകെ പുതിയ രാജ്യങ്ങൾ തേടി ബ്രിസ്റ്റോളിൽ നിന്നു പര്യടനം തുടങ്ങി..

🔹1780- വില്യം ഹെർഷെൽ, ദ്വി നക്ഷത്രമായ Xi Ursae majoris കണ്ടെത്തി…

🔹1800 - ഹൈഡ്രജനും ഓക്സിജനും വേർതിരിച്ചു കൊണ്ടുള്ള ആദ്യത്തെ ജലഇലക്ട്രോണിക്സ് പ്രക്രിയ രസതന്ത്രജ്ഞനായ വില്യം നിക്കോൺസൺ‌ നടത്തി.

🔹1887- ഹന്നിബൽ ഗുഡ്വിൻ, ചലച്ചിത്ര ഛായാഗ്രഹണതിനുള്ള ഫിലിം പേറ്റന്റ് ചെയ്തു…

🔹1900- ജോർജ് ബർണാഡ് ഷായുടെ you never can tell ലണ്ടൻ തീയ്യറ്ററിൽ പ്രദർശിപ്പിച്ചു..

🔹1916 -  28 മത് USA പ്രസിഡണ്ട് വുഡ്രോ വിൽസൺ Harrison drug act ൽ ഒപ്പുവച്ചു…

🔹1932- പുലിറ്റ്‌സർ സമ്മാനം, ഗുഡ് എർത്ത് എന്ന പുസ്തകത്തിനു പേൾ എസ്. ബക്കിന്‌ ലഭിച്ചു…

🔹1933- ജർമനിയിൽ ഹിറ്റ്ലർ, തൊഴിലാളി സംഘടനകൾ നിരോധിച്ചു..

🔹1945- രണ്ടാം ലോക മഹായുദ്ധം.. ജർമൻ സൈന്യം പിൻവാങ്ങി. ബർലിൻ USSR നിയന്ത്രണത്തിലേക്ക്…

🔹1949- Death of a Sales man എന്ന കൃതിക്ക് ആർതർ മില്ലറിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു..

🔹1952- ലോകത്തിലെ ആദ്യ ജെറ്റ് ലണ്ടൻ – ജോഹന്നസ് ബർഗ് യാത്ര നടത്തി..

🔹1953- ഹുസൈൻ ഒന്നാമൻ, ജോർദാൻ രാജാവായി ചുമതലയേറ്റു…

🔹1961 - ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി അമരാവതിയിൽ കുടിയിറക്ക് തുടങ്ങി…

🔹1968 - ലോക് സഭ പബ്ലിക്ക് പ്രോവിഡണ്ട് ഫണ്ട് ബിൽ പാസാക്കി…

🔹1970 -  മുല്ലപ്പെരിയാർ കരാർ പുതുക്കി. ആദ്യ കരാറിലെ വ്യവസ്ഥകൾ എല്ലാം നില നിർത്തുകയും ഒപ്പം വൈദ്യുതി ഉത്പാദനത്തിനും തമിഴ്നാടിന് അനുമതി കൊടുത്തു.

🔹1982 - ഇംഗ്ലണ്ട്- അർജൻറിന ഫോക്ക്ലൻഡ് യുദ്ധം… 350 ലേറെ യാത്രക്കാരുണ്ടായിരുന്ന അർജന്റീനിയൻ കപ്പലിനെ ഇംഗ്ലിഷ് മുങ്ങിക്കപ്പൽ മുക്കി..

🔹1989 - ഹംഗറി – ആസ്ത്രിയ അതിർത്തി മതിൽ പൊളിക്കാൻ ആരംഭിച്ചു… കിഴക്കൻ ജർമൻ അഭയാർഥികൾക്ക് രക്ഷാ സൗകര്യം ഒരുക്കി..

🔹1997 - 18 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറച്ച് ടോണി ബ്ലയർ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി..

🔹2000- GPS സംവിധാനം, എല്ലാവർക്കുമായി തുറന്നു നൽകി…

🔹2008- മ്യാൻമറിൽ ഒന്നര ലക്ഷത്തിനടുത്ത് മരണം വിതച്ച നർഗിസ് ചുഴലിക്കാറ്റ്..

🔹2011- അൽഖ്വയ്ദ തിവ്രവാദ സംഘടനയുടെ നേതാവ് ഒസാമ ബിൻ ലാദൻ, പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ വച്ച് കൊല്ലപ്പെട്ടു..

🔹2013 – ഇന്ത്യക്കാരനായ സരബ് ജിത് സിങ് പാക്ക് ജയിലിൽ അക്രമികളാൽ കൊല്ലപ്പെട്ടു..

🔹2018- ഇൻഡ്യയിലെ കാൻപൂർ നഗരത്തെ ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരമായി, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു…

*🌷ജനനം*

🔹ടി.കെ. പത്മിനി - പ്രസിദ്ധ ചിത്രകാരി ടി.കെ. പത്മിനി (1940 മേയ് 2-1969 മേയ് 11) പൊന്നാനി താലൂക്കിലെ കാടഞ്ചേരിയിൽ ജനിച്ചു

🔹ബ്രയാൻ ലാറ - വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ബ്രയൻ ലാറ(മേയ് 2 1969) .നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവി അലങ്കരിച്ച ഇദ്ദേഹത്തിന്റെ പേരിലാണ്‌ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും,400* . അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501* ആണ്‌.

🔹മായാ റാവു - കഥക് നർത്തകിയും മുൻ കർണാടക സംഗീത നാടക അക്കാദമി അധ്യക്ഷയുമായിരുന്നു മായാറാവു (2 മേയ് 1928 - 1 സെപ്റ്റംബർ 2014). ദക്ഷിണേന്ത്യയിൽ കഥക് നൃത്തം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിരവധി നൃത്തനാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

🔹മാൻഫ്രെഡ് വോൺ റിക്തോഫെൻ - ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ  പൈലറ്റാണ് മാൻഫ്രെഡ് വോൺ റിക്തോഫെൻ (2 May 1892 – 21 April 1918). റെഡ് ബാരൺ എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.

🔹യാസിർ ഷാ - പാകിസ്താനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് യാസിർ ഷാ(ജനനം മെയ് 2, 1986).ഒരു ലെഗ് ബ്രേക്ക് സ്പിന്നറായ യാസിർ ഷാ രാജ്യാന്തരക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നുണ്ട്.2011 സെപ്തംബറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് യാസിർ ഷാ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.

🔹വക്കം അബ്ദുൽ ഖാദർ - നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ.

🔹വി.പി. കൃഷ്ണൻ - മലയാളം ചലച്ചിത്ര പത്രാധിപരായിരുന്നു വി പി കൃഷ്ണൻ (ജനനം വാസുദേവൻ പി കൃഷ്ണൻ, 2 മെയ് 1930 - 13 ഒക്ടോബർ 1996). തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഞ്ഞൂറിലധികം സിനിമകളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ച ചുരുക്കം ചില എഡിറ്റർമാരിൽ ഒരാളായി ഇത് മാറുന്നു.

🔹സത്യജിത് റേ - ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായാണ് സത്യജിത്ത് റേ

🔹അബ്രഹാം ജസ്‌നർ - കനേഡിയൻ ശാസ്ത്രജ്ഞൻ.. മണ്ണെണ്ണ കണ്ടു പിടിച്ചു.

🔹ജെറാം കെ ജറോം- ഇംഗ്ലീഷ് സാഹിത്യകാരൻ.

🔹ഡേവിഡ് ബക്കാം - ബ്രിട്ടീഷ് ഫുട്ബോൾ താരം

*🌷മരണം*

🔹ലിയനാർഡോ ഡാ വിഞ്ചി - നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി.

🔹അയ്യത്താൻ ഗോപാലൻ - കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ.

🔹ഉസാമ ബിൻ ലാദൻ - അൽ ഖാഇദ‎ എന്ന തീവ്രവാദസംഘടനയുടെ മുൻ നേതാവാണ് ഉസാമത്ത് ബിൻ മുഹമ്മദ് ബിൻ ലാദൻ.

🔹കോട്ടയം പുഷ്പനാഥ് - മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ (ജനനം: 1938, മരണം: മേയ് 2, 2018).

🔹സരബ്ജിത് സിങ് - പാകിസ്താനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്നു സരബ്‌ജിത് സിങ്.

🔹ഹെർമൻ വില്ലം ഡാൻഡൽസ് - ഹെർമൻ വില്ലം ഡാൻഡൽസ് മുൻ ഡച്ച്  സൈനികോദ്യോഗസ്ഥനും ഭരണാധികാരിയുമായിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം 1762 ഒക്ടോബർ 21-ന് ഗൽഡർലാൻഡിലെ (Gelderland) ഹാറ്റമിൽ (Hattem) ജനിച്ചു. നിയമ വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരുന്നു.

🔹ക്ലാര ഇമർവാഹർ - രസതന്ത്രത്തിന് ജർമനിയിൽ, ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ ആദ്യ വനിത.

🔹മാർട്ടിൻ ബോർമാൻ – ഹിറ്റ്ലറുടെ സന്തത സഹചാരി, ആത്മഹത്യ ചെയതു എന്ന് കരുതുന്നു.

🔹ബൽരാജ് മധോക്ക് - RSS ന്റെ ജമ്മു കശ്മീരിലെ സ്ഥാപക നേതാവ്.

Comments

Popular posts from this blog

Kerala psc sales assistant syllabus

  Kerala PSC Sales Assistant Grade 2 Syllabus 2020 Kerala PSC restarted the registration process and recruitment process to various posts. There is a written/OMR/Online Test which will be conducted as part of the selection of candidates to the job position Sales Assistant in Handicrafts Development Corporation of Kerala Ltd. The exam pattern will objective type multiple choice questions. Have a glance on the following syllabus of Kerala PSC Sales Assistant Grade 2. t  I :  Quantitative Aptitude Number Systems Fractions, Decimals, and Percentages Ratio and proportion Averages Area of Plane Figures Indices Algebraic Expressions Factors Equations Surface Area and Volume Statistics Nature of Mathematics/Logical thinking Simple Interest Profit and Loss Discount Time and Distance Time and Work Square and Square Root Cube and Cube Root Percentage Part II : Mental Ability and Test of Reasoning Logical Games Number Series Analogy Common sense test Numbers series Coding and Decodin...